കോള്‍, ഡേറ്റ നിരക്കുകള്‍ വീണ്ടും കൂട്ടേണ്ടി വരുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കി. ഭാരതി എയര്‍ടെല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍(സിഇഒ) ഗോപാല്‍ വിത്തല്‍ ആണ് ഇത് സബന്ധിച്ച് പുതിയ പ്രസ്താവന നടത്തിയിട്ടുള്ളത്. നിരക്കു വര്‍ധന എപ്പോഴുണ്ടാകുമെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭാവിയില്‍ എല്ലാ കമ്പനികളും ഈ തീരുമാനത്തിലെത്തുമെന്നും വിത്തല്‍ വ്യക്തമാക്കി.