എയര്‍ ഇന്ത്യ വില്‍പ്പന; ഡിസംബര്‍ 14വരെ അവസരം

മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ വില്‍പ്പനക്കുള്ള മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉദാരമാക്കി. ഇതു പ്രകാരം ബിഡ് സമര്‍പ്പിക്കാനുള്ള സമയം ഡിസംബര്‍ 15 വരെ നീട്ടി. ബിഡ് സമര്‍പ്പിച്ചവരുടെ ചുരുക്കപ്പട്ടിക ഡിസംബര്‍ 28 ന് പ്രഖ്യാപിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മാനദണ്ഡങ്ങള്‍ ഉദാരമാക്കിയത്. ജനുവരി 27 ന് വില്‍പ്പനയ്ക്കായി താത്പര്യപത്രം ക്ഷണിച്ചിട്ടും ഇതുവരെ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് നടപടി.
പുതുക്കിയ മാനദണ്ഡപ്രകാരം കമ്പനിയുടെ മൂല്യം കണക്കാക്കി ഏറ്റെടുക്കല്‍ പദ്ധതി സമര്‍പ്പിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. എത്രവരെ കടബാധ്യത ഏറ്റെടുക്കാമെന്ന് പ്രത്യേകം രേഖപ്പെടുത്താം. ഏറ്റെടുക്കുന്ന കടബാധ്യതയുടെയും ഓഹരിയുടെയും ആകെ തുകയാണ് കമ്പനിയുടെ മൂല്യമായി കണക്കാക്കുക.
നേരത്തേ നിശ്ചയിച്ച രീതിയില്‍ കമ്പനിയുടെ കടബാധ്യതയില്‍ ഒരു ഭാഗം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് വ്യക്തമാക്കി.