എല്‍ടിസി ക്യാഷ് വൗച്ചര്‍ പ്രകാരമുള്ള ആദായ നികുതിയിളവ് സംസ്ഥാനത്തെ ജീവനക്കാര്‍ക്കും ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍, സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതിയിലുള്ള സംരംഭങ്ങളിലെ ജീവനക്കാര്‍, സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ എന്നിവര്‍ക്കും ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവര്‍ക്ക് പരമാവധി 36,000 രൂപവരെയാണ് എല്ടിസിപ്രകാരം ആദായനികുതി ഇളവ് ലഭിക്കുകയെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുപുറമെ, പൊതുമേഖല സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കുള്‍പ്പടെയാണ് ആനുകൂല്യത്തിന് അര്‍ഹര്‍. 12ശതമാനമെങ്കിലും ജിഎസ്ടി നല്കുന്ന സേവനമോ ഉത്പന്നമോ വാങ്ങിയാലാണ് ആനുകൂല്യം ലഭിക്കുക. 2020 ഒക്ടോബര്‍ 12നും 2021 മാര്‍ച്ച് 31നും ഇടിയിലുള്ള ബില്ലുകളാണ്
ഇതിനായി നല്‍കേണ്ടത്. ബില്ലില്‍ ജിഎസ്ടി നമ്പറും എത്രതുകയാണ് ജിഎസ്ടി അടച്ചതെന്നും ഉണ്ടായിരിക്കണം. അവധിയാത്രയ്ക്കാണ് എല്‍ടിസി അനുവദിച്ചിരുന്നതെങ്കിലും
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിന് അനുകൂലമല്ലാത്ത സാഹചര്യത്തിലാണ് എല്‍ടിസി ക്യാഷ് വൗച്ചര്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.