ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 51 പോയന്റ് നഷ്ടത്തില്‍ 39,699ലും നിഫ്റ്റി 8 പോയന്റ് നഷ്ടത്തില്‍ 11,662ലുമെത്തി. ബിഎസ്ഇയിലെ 285 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 554 ഓഹരികള്‍ നേട്ടത്തിലുമാണ്. 52 ഓഹരികള്‍ക്ക് മാറ്റമില്ല.
ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
നെസ് ലെ, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, എല്‍ആന്‍ഡ്ടി, എസ്ബിഐ, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ ഫാര്‍മ, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.