നഷ്ടം;ബോയിംഗ് 7000 ജോലികള്‍ വെട്ടിക്കുറക്കും


വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ വിമാനക്കമ്പനി ബോയിംഗ് തൊഴില്‍ വെട്ടിക്കുറക്കുന്നു. 7,000 ജോലികള്‍ ഇല്ലാതാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അതുകെണ്ട് തന്നെ അക്കാലയളവില്‍ കമ്പനി ജീവനക്കാരുടെ എണ്ണം 1,30,000 മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഈ വര്‍ഷം ജനുവരിയിലിത് 1,60,000 ആണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ഇത് 449 മില്യണ്‍ ഡോളര്‍ നഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയെ ഈ പ്രതിസന്ധിയിലാക്കിയത്. മുന്‍വര്‍ഷം സമാന കാലയളവിലിത് 1.2 ബില്യണ്‍ ഡോളറിന്റെ ലാഭമായിരുന്നു.