പരസ്യവരുമാനത്തിലൂടെ യൂടൂബ് നേടിയത് 37290 കോടി രൂപ, ഗൂഗിള്‍ 77731 കോടിയും

ന്യൂഡല്‍ഹി: പരസ്യവരുമാനത്തിലൂടെ യൂടൂബ് കഴിഞ്ഞ മൂന്നുമാസത്തിനിടെ നേടിയത് അഞ്ച് ബില്യന്‍ ഡോളര്‍. അതായത് 37290 കോടി രൂപ. പരസ്യ വരുമാനത്തിലൂടെ ഗൂഗിളും യുടൂബും മികച്ച വരുമാനം നേടി. കോവിഡ് കാലത്തും ഗൂഗിള്‍ മികച്ച വരുമാനം നേടിയെന്നതിന്റെ സൂചനയാണിത്.
ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് 14 ശതമാനം വരുമാന വര്‍ധനവാണ് മൂന്നാം പാദത്തില്‍ നേടിയത്.ഇതേ കാലയളവില്‍ ഗൂഗിള്‍ പരസ്യ വരുമാനവും വര്‍ധിച്ചു. 37.1 ബില്യന്‍ ഡോളറാണ് ഗൂഗില്‍ വരുമാനം. അതായത് 77731 കോടി രൂപയാണ് വരുമാനം.
യൂടൂബിന് ഇപ്പോള്‍ തന്നെ 30 കോടി മ്യൂസിക്- പ്രീമിയം പെയ്ഡ് സബ്‌സ്‌ക്രൈബേര്‍സുണ്ട്. 30 ദശലക്ഷം ഫ്രീ ട്രിയല്‍ ഉപയോക്താക്കളും. കൂടാതെ യൂട്യൂബ് ടിവിക്ക് പെയ്ഡ് സബ്‌സ്‌ക്രൈബേര്‍സ് മൂന്നു കോടിയിലധികവുമുണ്ട്.
വിവിധ മേഖലയിലൂടെ വരുമാനം വര്‍ധിപ്പിക്കുമെന്നു ആല്‍ഫബെറ്റിന്റെയും ഗൂഗിളിന്റെയും സി. എഫ്. ഒ. റൂത്ത് പോറാത്ത് പറഞ്ഞു. മാര്‍ച്ച് പകുതിയോടെ യോഗ, ധ്യാനം തുടങ്ങി മാര്‍ഗനിര്‍ദേശക വീഡിയോകളുടെ പ്രേക്ഷകരുടെ എണ്ണം 40 ശതമാനം ഉയര്‍ന്നു, അതേസമയം DIY ഫെയ്‌സ് മാസ്‌ക് ട്യൂട്ടോറിയലുകള്‍ക്ക് ഒരു ബില്യണ്‍ വ്യൂവര്‍ഷിപ്പുള്ളതായും, ”ആല്‍ഫബെറ്റ്- ഗൂഗിള്‍ സി. ഇ. ഒ സുന്ദര്‍ പിച്ചൈ അറിയിച്ചു.