ലോകത്തെവിടെയും നിക്ഷേപിക്കാം ജിയോജിത്തിലൂടെ


ഇന്ത്യയിലെ പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പുതിയ ആഗോള നിക്ഷേപ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ജിയോജിത്തിലെ ഒറ്റ അക്കൗണ്ടിലൂടെ യുഎസ് വിപണിയിലോ വിവിധ ആഗോള ആസ്തികളിലോ അനായാസം നിക്ഷേപം നടത്താന്‍ ഇതിലൂടെ സാധിക്കും.
ഗൂഗിള്‍, ആപ്പിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്‌ലിക്‌സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികള്‍ ലോകത്തെവിടെ നിന്നും ഇനി അനായാസം വാങ്ങാം. തുടക്കത്തില്‍ യു എസ് ഓഹരി വിപണിയും പിന്നാലെ യു കെ, ജപ്പാന്‍, ഹോങ്കോങ്, ജര്‍മനി, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യാന്തര വിപണികളും പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും.