സെന്‍സെക്‌സ് 136 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 11,650 ന് താഴെ

ബാങ്ക്, എഫ്എംസിജി, വാഹന മേഖലകളിലെ ഇടിവ് ഇന്ത്യന്‍ ഓഹരി സൂചികകളെ നഷ്ടത്തിലാക്കി. സെന്‍സെക്‌സ് 136 പോയിന്റ് കുറഞ്ഞ് 39,614 ലും നിഫ്റ്റി 28 പോയിന്റ് നഷ്ടത്തില്‍ 11,642 ലും എത്തി.
അദാനി പോര്‍ട്ട്‌സ്, ബിപിസിഎല്‍, കോള്‍ ഇന്ത്യ, എന്‍ടിപിസി, സണ്‍ ഫാര്‍മ എന്നിവയ്ക്കാണ് ഇന്ന് നേട്ടമുണ്ടായത്. ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോ, മാരുതി, ഐഷര്‍ മോട്ടോര്‍, ബജാജ് ഫിനാന്‍സ് എന്നിവയ്ക്ക് നഷ്ടം നേരിട്ടു.