അമേരിക്കന്‍ കോഫി ബ്രാന്‍ഡ് ‘സ്റ്റാര്‍ ബക്‌സ്’ കേരളത്തിലും

ലോകത്തിലെ ഏറ്റവും വലിയ കോഫി ഷോപ് ശൃംഖലയായ യു എസ് കോഫി ബ്രാന്‍ഡ് സ്റ്റാര്‍ ബക്‌സിന്റെ ഇരുന്നൂറ്റി ഒന്നാമത് സ്റ്റോറാണ് കൊച്ചിയില്‍ തുറന്നത്. ലുലുമാളിലാണ് പുതിയ സ്റ്റോര്‍ തുടങ്ങിയത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമുള്ള ബ്രാന്‍ഡിന്റെ ആദ്യ കേരള ഷോപ്പാണിത്
ഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പുമായി ചേര്‍ന്ന് ടാറ്റ സ്റ്റാര്‍ബക്‌സ് എന്ന പേരില്‍ 50:50 ജോയ്ന്റ് വെഞ്ച്വര്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. ലോകത്തിന്റെ എല്ലായിടത്തെയും പോലെ റസ്റ്റിക് കളര്‍ തീം ആയി സമാനമായ ഇന്റീരിയറോടു കൂടിയ കോഫീ ഷോപ്പ് ആണ് കൊച്ചി ലുലുവിലേതും. ആരംഭ ദീപാവലി ഓഫറായി ഇവിടെ എത്തുന്ന ആദ്യ 200 ഉപഭോക്താക്കള്‍ക്ക് മൈ സ്റ്റാര്‍ ബക്ക്‌സ് റിവാര്‍ഡുകള്‍ നല്‍കും. 5000ത്തിലധികം ചെലവഴിക്കുന്നവര്‍ക്ക് ഗോള്‍ഡ് മെമ്പര്‍ഷിപ് നല്‍കുമെന്നും കമ്പനി അറിയിച്ചു.