ഉപഭോക്താക്കള്‍ക്കായി വീഡിയോ ചാറ്റ് സംവിധാനമൊരുക്കി ഫെഡറല്‍ ബാങ്ക്. ലോകത്തുള്ള മുഴവന്‍ ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് ബാങ്ക് അവകാശപ്പെടുന്നു. ഇനി ഉപഭോക്താക്കള്‍ക്ക് ബാങ്കിലെ ജീവനക്കാരെ നേരിട്ട് കണ്ട് ആവശ്യങ്ങള്‍ അറിയിക്കാന്‍ സാധിക്കും. വി മീറ്റ് എന്ന പേരിലുള്ള വീഡിയോ കോള്‍ സംവിധാനമാണ് ബാങ്ക് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്.
റിലേഷന്‍ഷിപ്പ് മാനേജരുമായും വിവിധ ശാഖയിലെ മേധാവിമാരും തമ്മില്‍ സുരക്ഷിതമായ രീതിയില്‍ കൂടിക്കാഴ്ച നടത്താന്‍ സാധിക്കും. ഈ സംവിധാനം വഴിയുള്ള ചര്‍ച്ചകള്‍ രഹസ്യസ്വഭാവമുള്ളതായിരിക്കുമെന്ന് ബാങ്ക് അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കൊവിഡ് കാലത്ത് വ്യക്തിഗത കൂടിക്കാഴ്ചകള്‍ക്കുള്ള നിയന്ത്രണങ്ങളുള്ളപ്പോഴും ബാങ്ക് അധികൃതര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളുമായി കൂടിക്കാഴ്ച നടത്താനാവും.