ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില ഉയരുന്നു

ഉള്ളിക്ക് പിന്നാലെ രാജ്യത്ത് ഉരുളക്കിഴങ്ങിനും വില ഉയരുന്നു. ആഭ്യന്തര ചില്ലറ വില്‍പ്പന വില കിലോഗ്രാമിന് 39.30 രൂപയായാണ് ഉയര്‍ന്നത്. ഇത് 130 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കിലോയ്ക്ക് 40.11 രൂപയാണ് ഡല്‍ഹിയിലെ ശരാശരി വില. ഇത് 2010 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
2019 ഒക്ടോബറില്‍ കിലോയ്ക്ക് 20.57 രൂപയായിരുന്നു വില. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്റെ സംഭരണം കുറവാണ്. ഏപ്രില്‍, മെയ് മാസങ്ങളിലെ ലോക്ക്‌ഡൌണ്‍ സമയത്ത് വിലകള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ലോക്ക്‌ഡൌണിനു ശേഷമുള്ള വിലക്കയറ്റത്തിന്റെ സാധ്യതയെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
കാര്‍ഷികക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം കോള്‍ഡ് സ്റ്റോറേജിലുള്ള ഉരുളക്കിഴങ്ങ് ഏകദേശം 214.25 ലക്ഷം ടണ്‍ ആണ്. 2018ല്‍ 238.50 ലക്ഷം ടണ്‍ കോള്‍ഡ് സ്റ്റോറേജ് ശേഖരണം ഉണ്ടായിരുന്നു.