റിലയന്‍സിന്റെ ലാഭത്തില്‍ ഇടിവ് ; ജിയോയില്‍ കുതിപ്പ്

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തില്‍ ഇടിവ്. 2020 സെപ്റ്റംബറില്‍ അവസാനിച്ച മൂന്നു മാസക്കാലയളവില്‍ 9,567 കോടി രൂപ അറ്റാദായമാണ് നേടാനായത്.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയത് 11,262 കോടി രൂപയാണ്. വരുമാനം 1.56 ലക്ഷം കോടിയില്‍നിന്ന് 1.2 ലക്ഷം കോടി രൂപയായി കുറഞ്ഞു.
അതേസമയം, റിലയന്‍സിനു കീഴിലുള്ള ടെലികോം സംരംഭമായ ജിയോയുടെ ലാഭം മൂന്നു മടങ്ങ് വര്‍ധിച്ചു. 2020 സെപ്റ്റംബറില്‍ അവസാനിച്ച മൂന്നു മാസക്കാലയളവില്‍ 2,844 കോടി രൂപയായാണ് ജിയോയുടെ അറ്റാദായം ഉയര്‍ന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 990 കോടിയായിരുന്നു.