വില വര്‍ധിപ്പിച്ചതോടെ പശ്ചിമ ബംഗാളില്‍ മദ്യത്തിന് നാല്പത് ശതമാനത്തോളം ഉപഭോഗം കുറഞ്ഞു. അനധികൃത മദ്യം വര്‍ധിക്കുകയും ചെയ്തു. ഇതോടെയാണ് വില കുറയ്ക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തയ്യാറായത്. പുതുക്കിയ മദ്യവില ഞായറാഴ്ച നിലവില്‍ വന്നു. ലോക്ക്ഡൗണ്‍ കാലയിളവില്‍ സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനം മൂലം ബിയര്‍ വൈൻ എന്നിവയുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 40 ശതമാനം ഇടിവ് സംഭവിക്കാൻ കാരണമായെന്ന് കാണിച്ച് മദ്യ നിര്‍മ്മാണ കമ്പനികള്‍ നികുതി കുറയ്ക്കാൻ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മദ്യവില പതുക്കിയത്.
ഉത്സവ സീസണ് കണക്കിലെടുത്താണ് വില കുറയ്ക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. മിക്ക മദ്യ ബ്രാന്‍ഡുകളുടെയും വില വര്‍ദ്ധിച്ചിരുന്നതിനാല്‍ വ്യാജ മദ്യം ഉപയോഗം വര്‍ദ്ധിച്ചിരുന്നു. പഴയ വിലയിലുള്ള മദ്യം സ്റ്റോക്ക് തീരും വരെ വില്പന നടത്താൻ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.