മുംബൈ: കോവിഡ് കാലത്ത് ട്രക്കുകളുടെ വില്പനയിലൂടെ ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹനനിര്‍മാതാക്കളായ അശോക് ലെയ്ലാന്‍ഡ് ബിസിനസില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഒരു ശതമാനം വര്‍ധനവാണുണ്ടായത്. ഒക്ടോബറില്‍ 9,989 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടത്തിയത്. 2019 ല്‍ ഇതേ കാലയളവില്‍ വിറ്റ 9,862 വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്.
ഈ കാലയളവില്‍ ബസുകളുടെ വില്‍പ്പനയില്‍ തിരിച്ചടി നേരിട്ടെങ്കിലും ട്രക്കുകളുടെ വില്‍പ്പന ഉയര്‍ന്നു. 2020 ഒക്ടോബറില്‍ 4,021 മീഡിയം- ഹെവി കമേഴ്സ്യല്‍ വാഹനങ്ങള്‍ കമ്പനി വിറ്റു. എങ്കില്‍ 2019 ഒക്ടോബറില്‍ വിറ്റത് 3,571 യൂണിറ്റുകളാണ്. ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയും കഴിഞ്ഞ മാസം 5,401 യൂണിറ്റായി ഉയര്‍ന്നു. ഇത് 2019 ഒക്ടോബറില്‍ 4,731 യൂണിറ്റുകളായിരുന്നു വിറ്റത്.