ഇന്ത്യയില്‍ തൊഴിലില്ലായ്മ കുത്തനെ ഉയരുന്നു

ഇന്ത്യയില തൊഴിലില്ലായ്മ നിരക്കില്‍ വന്‍ വര്‍ധനവ്. സെപ്തംബറില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.67 ശതമാനമായിരുന്നു. ഒക്ടോബറില്‍ ഇത് 6.98 ശതമാനമായി കൂടി. സെന്റര്‍ ഫോര്‍ മോണിറ്റട്ടറിംഗ് ഇന്ത്യന്‍ ഇക്കോണമിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
ദേശീയ തലത്തില്‍ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നിട്ടുണ്ടെങ്കിലും നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറില്‍ 8.45 ശതമാനത്തില്‍ നിന്ന് 7.15 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ നിരക്ക് 5.86ല്‍ നിന്ന് 6.90 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
ഹരിയാണയിലാണ് ഏറ്റവുമധികം തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. 27.3 ശതമാനമാണ് ഇവിടത്തെ തൊഴിലില്ലായ്മ നിരക്ക്. തൊട്ടുപിന്നിലുള്ള രാജസ്ഥാനില്‍ 24.1 ശതമാനവും ജമ്മു കശ്മീരില്‍ 16.1 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്.
കൊവിഡ് ലോക്ക്‌ഡൌണ്‍ മൂലം 121 മില്യണ്‍ ആളുകള്‍ക്കാണ് ശമ്പളമുള്ള ജോലി നഷ്ടപ്പെട്ടത്.