എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ലാഭത്തില്‍ ഇടിവ്


സെപ്തംബര്‍ പാദത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ലാഭം 27.5 ശതമാനം ഇടിഞ്ഞു. മൊത്തം ലാഭം 2,870.12 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ഇതേ പാദം 3,961.5 കോടി രൂപയായിരുന്നു ലാഭം. ഇതേസമയം 50 ശതമാനത്തിന് മുകളില്‍ തകര്‍ച്ച നേരിടുമെന്ന ‘സ്ട്രീറ്റിന്റെ’ പ്രവചനം തിരുത്താന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് സാധിച്ചു. എച്ച്ഡിഎഫ്‌സി ലൈഫിന്റെ വില്‍പ്പനയിലൂടെയാണ് ബാങ്ക് തകര്‍ച്ചയെ മറികടന്നത്. നടപ്പു സാമ്പത്തികവര്‍ഷം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ആകെ ലാഭം 53.15 ശതമാനം ഇടിഞ്ഞിട്ടുണ്ട്. 10,748.69 കോടിയില്‍ നിന്നും 5,035.41 കോടി രൂപയിലേക്കാണ് ലാഭം എത്തിനില്‍ക്കുന്നത്.