ഓഹരി വിപണിയില്‍ പ്രതീക്ഷ; സെന്‍സെക്‌സില്‍ 125 പോയന്റ് നേട്ടം


മുംബൈ: തിങ്കളാഴ്ച ഓഹരി വിപണിയില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി. തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിലാണ് ഈ നേട്ടം.
സെന്‍സെക്‌സ് 125 പോയന്റ് നേട്ടത്തില്‍ 39,739ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തില്‍ 11673ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 782 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 319 ഓഹരികള്‍ നഷ്ടത്തിലുമാണ്. 47 ഓഹരികള്‍ക്ക് മാറ്റമില്ല.
ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, എസ്ബിഐ, അദാനി പോര്‍ട്‌സ് തുടങ്ങിയ
ഓഹരികളാണ് നേട്ടത്തില്‍.
യുപിഎല്‍, റിലയന്‍സ്, ഐഒസി, ഐഷര്‍ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടിസിഎസ്, ബ്രിട്ടാനിയ, വിപ്രോ, ഡവീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.