ചൈനീസ് മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡുകളായ ഓപ്പോ, വിവോ, റിയല്‍മീ, ഷവോമി എന്നിവക്ക് ഇന്ത്യന്‍ വിപണിയില്‍ ഇടിവ്. ഈ പാദത്തില്‍ സാംസങ് ഇന്ത്യയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഷവോമി, ഓപ്പോ, വിവോ എന്നിവക്ക് ഒന്നാമത്തെയും രണ്ടാമത്തെയും പാദത്തില്‍ 12 ശതമാനം വിപണി വിഹിതം കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഈ മൂന്ന് ബ്രാന്‍ഡുകളും റിയല്‍മീ, സാംസങ് എന്നിവയ്ക്കൊപ്പം രണ്ട് വര്‍ഷത്തിലേറെയായി ഇന്ത്യയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. 2018 ന്റെ നാലാം പാദത്തിനുശേഷം സാംസങ് ആദ്യമായാണ് ഒന്നാം സ്ഥാനത്ത് എത്തുന്നത്. ഓപ്പോ, റിയല്‍മീ, വിവോ എന്നിവയെല്ലാം ഒരേ ചൈനീസ് കമ്പനിയായ ബിബികെ ഇലക്ട്രോണിക്സിന്റെ ഉടമസ്ഥതയിലുള്ളതാണ്.
ഇന്ത്യ-ചൈന സംഘര്‍ഷവും ഫീച്ചര്‍ സെറ്റുകളുടെ പുതിയ മാറ്റങ്ങളും സാംസങിനെ ഒന്നാമതെത്തിച്ചു. ലോക്ക്ഡൌണിനു ശേഷം ശക്തമായി തിരിച്ചെത്തിയ ഒരേയൊരു ബ്രാന്‍ഡാണ് സാംസങെന്ന് കൌണ്ടര്‍പോയിന്റ് റിസര്‍ച്ചിലെ അസോസിയേറ്റ് ഡയറക്ടര്‍ തരുണ്‍ പഥക് പറയുന്നു.
മൂന്നാം പാദത്തില്‍ ഇന്ത്യയിലെ പ്രീമിയം വിഭാഗത്തില്‍ ഒന്നാം നമ്പര്‍ ബ്രാന്‍ഡാണ് ആപ്പിള്‍. ആപ്പിള്‍ സാധാരണയായി ഈ വിഭാഗത്തില്‍ വണ്‍പ്ലസ് പോലുള്ള ബ്രാന്‍ഡുകള്‍ക്ക് പിന്നിലാണ് എത്താറുള്ളത്. എന്നാല്‍ കമ്പനി സ്ഥാനം മെച്ചപ്പെടുത്തി.