നിഫ്റ്റി 11,650ന് മുകളില്‍: സെന്‍സെക്‌സ് 143 പോയന്റ് നേട്ടത്തില്‍

തുടര്‍ച്ചയായ നഷ്ടത്തിനൊടുവില്‍ തിങ്കളാഴ്ച ഓഹരി സൂചികകള്‍ നേട്ടുണ്ടാക്കി. നിഫ്റ്റി 11,650ന് മുകളിലെത്തി. സെന്‍സക്‌സ് 143.51 പോയന്റ് നേട്ടത്തില്‍ 39,757.58ലും നിഫ്റ്റി 26.80 പോയന്റ് ഉയര്‍ന്ന് 11,669.20ലുമെത്തി. ബാങ്ക്, എഫ്എംസിജി തുടങ്ങിയ വിഭാഗം സൂചികകള്‍ ഒഴികെയുള്ളവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1080 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1535 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികള്‍ക്ക് മാറ്റമില്ല.
ഇന്‍ഡസിന്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. റിലയന്‍സ്, ഡിവിസ് ലാബ്, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു