ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ആശുപത്രി ശൃംഖല മണിപ്പാല്‍ ഹോസ്പിറ്റല്‍സ്, അമേരിക്ക ആസ്ഥാനമായുള്ള കൊളംബിയ ഏഷ്യ ഹോസ്പിറ്റല്‍സിന്റെ ഇന്ത്യയിലെ മൊത്തം ആസ്തികള്‍ ഏറ്റെടുക്കുന്നു. ഇതോടെ ഇന്ത്യയിലെ ആരോഗ്യസേവന രംഗത്തുനിന്ന് കൊളംബിയ ഏഷ്യ പിന്‍വാങ്ങും.
2000 കോടിയിലേറെരൂപയ്ക്കാണ് കൊളംബിയ ഏഷ്യയുടെ 100ശതമാനം ഓഹരിയും വാങ്ങുതെന്നാണ് റിപ്പോര്‍ട്ട്.ഈ ഏറ്റെടുക്കലിലൂടെ മണിപ്പാല്‍ ഹോസ്പിറ്റല്‍സിന്റെ രാജ്യത്തെ സാന്നിധ്യം ശക്തമാകും.
രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലേക്കും പ്രവര്‍ത്തനം വിപുലീകരിക്കാനുമാകും.
ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ 15 നഗരങ്ങളിലായി 7,500 ബെഡ്ഡുകളുള്ള ആശുപത്രി ശൃംഖലയായി മണിപ്പാല്‍ മാറും. 4,000 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 10,000 ജീവനക്കാരാകും ഉണ്ടാകുക.
ഈ ആശുപത്രി ശൃംഖല രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹോസ്പിറ്റല്‍ ഗ്രൂപ്പാകും.
ബെംഗളുരു, മൈസൂര്‍, കൊല്‍ക്കത്ത, ഗുരുഗ്രാം, ഗാസിയാബാദ്, പാട്യാല, പുണെ തുടങ്ങിയ നഗരങ്ങളിലുള്‍പ്പടെ കൊളംബിയ ഏഷ്യയ്ക്ക് 11 ആശുപ്രതികളാണുള്ളത്.