നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ പ്രവര്‍ത്തനഫലം പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതിനെതുടര്‍ന്ന് റിലയന്‍സിന്റെ ഓഹരി വില 2000 രൂപയ്ക്കു താഴെപ്പോയി.
ബിഎസ്ഇയില്‍ ഓഹരി വില അഞ്ചുശതമാത്തോളം ഇടിഞ്ഞ് 1,952.50 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞ മെയ്ക്കുശേഷം ഒരൊറ്റ ദിവസംകൊണ്ട് ഇത്രയും വിലയിടിയുന്നത് ഇതാദ്യമായാണ്. ഒരുവര്‍ഷത്തിനിടെ 35.24ശതമാനം ഉയര്‍ന്ന ഓഹരി വിലയില്‍ ഒരുമാസംകൊണ്ട് 11.44ശതമാനമണ് ഇടിവുണ്ടായത്. വിപണിമൂല്യമാകട്ടെ 13.36 ലക്ഷത്തിലേയ്ക്ക് താഴുകയും ചെയ്തു. സെപ്റ്റംബര്‍ പാദത്തിലെ കമ്പനിയുടെ അറ്റാദായത്തില്‍ 15ശതമാനം ഇടിവാണുണ്ടായത്. ലാഭം 9,567 കോടിയായി കുറഞ്ഞു. മൂന്‍വര്‍ഷം ഇതേകാലയളവില്‍ 11,262 കോടി രൂപയായി.പട്രോ കെമിക്കല്‍, എണ്ണശുദ്ധീകരണമേഖലകളിലുണ്ടായ തളര്‍ച്ചയാണ് അറ്റാദായത്തെ ബാധിച്ചത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മൊത്തം ആസ്തിയില്‍ നിന്ന് 5 ബില്യണ്‍ ഡോളര്‍ നഷ്ടമായി. എസ് & പി ബിഎസ്ഇ സെന്‍സെക്സ് 0.7 വരെ ഇടിഞ്ഞു. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചിക പ്രകാരം അംബാനിയുടെ മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും മോശം ദിവസമായിരുന്നു ഇന്ന്. അംബാനിയുടെ സമ്പാദ്യം ഏകദേശം 73 ബില്യണ്‍ ഡോളറായി കുറഞ്ഞു.