ലോക്ഡൗണില്‍ ലാഭം കൊയ്ത് ടെക്ഭീമന്‍മാര്‍


കോവിഡ് വ്യാപനവും തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യവുമെല്ലാം ഭൂരിഭാഗത്തേയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ കോവിഡ് കാലത്ത് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരും ധാരാളം. ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളായ ആമസോണ്‍, ആപ്പിള്‍, ആല്‍ഫബെറ്റ് (ഗൂഗിള്‍), ഫെയ്‌സ്ബുക്ക് എന്നിവയ്ക്ക് ഇക്കാലം വന്‍ലാഭമാണ് ഉണ്ടായത്. കഴിഞ്ഞ മൂന്നു മാസക്കാലയളവില്‍ നാലു കമ്പനികളുടെയും കൂടി മൊത്തം അറ്റാദായം 3,800 കോടി ഡോളറാണ്. അതായത് 2.85 ലക്ഷം കോടി രൂപ. ക്ലൗഡ് കംപ്യൂട്ടിങ്, ഇകൊമേഴ്‌സ്, ഡിജിറ്റല്‍ ഉള്ളടക്കം എന്നിവയ്ക്ക് ലോക്ഡൗണ്‍ കാലത്ത് പ്രസക്തിയേറിയതാണ് ടെക് കമ്പനികള്‍ക്ക് നേട്ടമായത്.