എന്‍ടിപിസി ഓഹരികള്‍ തിരിച്ചുവാങ്ങുന്നു

വൈദ്യുതി മേഖലയിലെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എന്‍ടിപിസി 19.78 കോടി ഓഹരികള്‍ തിരിച്ചുവാങ്ങുന്നു. 2,275.74 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ഒരു ഓഹരിക്ക് 115 രൂപ നിരക്കിലാകും തിരിച്ചുവാങ്ങല്‍. തിങ്കളാഴ്ച 89.25 രൂപ നിലവാരത്തിലായിരുന്നു ഓഹരി വില ക്ലോസ് ചെയ്തത്. നവംബര്‍ രണ്ടിനുചേര്‍ന്ന ബോര്‍ഡ് യോഗം ഓഹരി തിരിച്ചുവാങ്ങലിന് അനുമതി നല്‍കിയിട്ടുണ്ട്. നവംബര്‍ 13ആണ് റെക്കോഡ് തിയതിയായി നിശ്ചിയിച്ചിട്ടുള്ളത്. വരുംദിവസങ്ങളില്‍ മറ്റുവിവരങ്ങള്‍ കമ്പനി പുറത്തുവിടും.