എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന രൗദ്രം രണം രുധിരം (ആര്‍ആര്‍ആര്‍) എന്ന സിനിമ വിവാദത്തില്‍. ആര്‍ആര്‍ആര്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്ക് തീയിടുമെന്നും രാജമൗലിയെ ആക്രമിക്കുമെന്നും ഭീഷണി ഉയര്‍ന്നിരിക്കുകയാണിപ്പോള്‍.
ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന കൊമാരാം ഭീം എന്ന കഥാപാത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വിവാദം.ടീസറില്‍ കൊമാരാം ഭീം പരമ്പരാഗത മുസ്ലീം വേഷത്തിലെത്തിയതിനെതിരെ തെലങ്കാന ബിജെപി സംസ്ഥാന പ്രസിഡന്റും കരിം നഗര്‍ എം.പിയുമായ ബണ്ടി സഞ്ജയ് കുമാര്‍ രംഗത്തെത്തി. രാജമൗലി ചരിത്ര വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും കൊമാരാം ഭീം എന്ന കഥാപാത്രം സിനിമയുടെ അവസാന പതിപ്പിലും ഈ വേഷം ധരിച്ച് സ്ക്രീനിലെത്തിയാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ തീയിടുമെന്നും സഞ്ജയ് കുമാര്‍ പൊതുസമ്മേളനത്തില്‍ പറഞ്ഞു. സംവിധായകന് എസ് എസ് രാജമൗലിയെ അക്രമിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.
ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. 450 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.
ജൂനിയര്‍ എന്‍.ടി.ആര്,രാംചരണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.