ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസിന്റെ പ്രതിരോധ ബിസിനസ് വില്‍പ്പന പൂര്‍ത്തിയാക്കിയതായി ടാറ്റാ പവര്‍ വ്യക്തമാക്കി. 2019 ഡിസംബര്‍, 2020 മാര്‍ച്ച് മാസങ്ങളില്‍ മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ അംഗീകരിച്ച സ്കീം ഓഫ് അറേഞ്ച്മെന്റ് പ്രകാരമാണ് വില്‍പ്പന പൂര്‍ത്തിയാക്കിയത്. ടാറ്റ സണ്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ്.
വില്‍പ്പന പൂര്‍ത്തിയാക്കിയതോടെ 1,076 കോടി രൂപയുടെ എന്റര്‍പ്രൈസ് മൂല്യം മുന്‍കൂര്‍ പേയ്മെന്റായി ലഭിക്കുമെന്നും കമ്പനി അറിയിച്ചു. കോര്‍ ഇതര ആസ്തികള്‍ ധനസമ്പാദനം നടത്താനും മൊത്തത്തിലുള്ള ലാഭം കുറയ്ക്കാനുമുള്ള കമ്പനിയുടെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമാണ് പ്രതിരോധ ബിസിനസ് വില്‍പ്പനയെന്നും ടാറ്റ പവര്‍ പറഞ്ഞു.
തദ്ദേശീയ രൂപകല്‍പ്പന, വികസനം, ഉല്പാദനം, സംയോജനം, വിതരണം, മിഷന് ക്രിട്ടിക്കല്‍ ഡിഫന്‍സ് സിസ്റ്റങ്ങളുടെ ലൈഫ് സൈക്കിള്‍ സപ്പോര്‍ട്ട് എന്നിവയുടെ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയുടെ നോണ്‍കോര്‍ ഡിഫന്‍സ് ഇലക്ട്രോണിക്സ് വിഭാഗമാണ് സ്ട്രാറ്റജിക് എഞ്ചിനീയറിംഗ് ഡിവിഷന് (എസ്ഇഡി). മിസൈല്‍ ലോഞ്ചറുകള്‍, ഇലക്ട്രോണിക് യുദ്ധ സാമഗ്രികള്‍, രാത്രി കാഴ്ച സംവിധാനങ്ങള്‍, തോക്ക് സംവിധാനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവും അസംബ്ലിംഗും പ്രധാന ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു.