നിഫ്റ്റി 11,800ന് മുകളില്‍: സെന്‍സെക്‌സ് 503 പോയന്റ് നേട്ടത്തില്‍

ധനകാര്യ ഓഹരികളുടെ ബലത്തില്‍ സൂചികകള്‍ മികച്ചനേട്ടമുണ്ടാക്കി.
സെന്‍സെക്‌സ് 503.55 പോയന്റ് ഉയര്‍ന്ന് 40,261.13ലും നിഫ്റ്റി 144.30 പോയന്റ് നേട്ടത്തില്‍ 11,813.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള കാരണങ്ങളാണ്
വിപണിയിലെ ഉണര്‍വിനുപിന്നില്‍.
ബിഎസ്ഇയിലെ 1391 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1215 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 179 ഓഹരികള്‍ക്ക് മാറ്റമില്ല.
ബാങ്ക്, ലോഹം, ഫാര്‍മ എന്നിവയോടൊപ്പം ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടമുണ്ടാക്കി.
ഊര്‍ജവിഭാഗം സൂചികയാണ് നഷ്ടത്തിലായത്.
ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, എസ്ബിഐ, എച്ച്ഡിഎഫ്‌സി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. യുപിഎല്‍, എന്‍ടിപിസി, റിലയന്‍സ്, നെസ് ലെ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.