പുതിയ ഉത്തേജന പദ്ധതിയുമായി കേന്ദ്രം


സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി മോദി സര്‍ക്കാര്‍. ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങളെക്കുറിച്ച് സൂചിപ്പിച്ചത്. വിപണിയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഏത് മേഖലിലുള്ളവര്‍ക്കാണ് സര്‍ക്കാര്‍ സഹായം വേണ്ടത്. എങ്ങനെയുള്ള സഹായമാണ് ആവശ്യം എന്നെല്ലാം പരിശോധിക്കുന്നുണ്ട്. വ്യവസായ മേഖലയിലുള്ളവരില്‍ നിന്നും തൊഴിലാളി സംഘനകളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചുവരികയാണ്. ഇവ ലഭിച്ച ശേഷം സാമ്പത്തിക മേഖലയ്ക്ക് അനിയോജ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു.