ലോക ടൂറിസം ഭൂപടത്തില്‍ വൈക്കം


ലോക ടൂറിസം ഭൂപടത്തില്‍ വൈക്കം ഇടം നേടി. ജനപങ്കാളിത്ത വിനോദസഞ്ചാര വികസനപദ്ധതിയായ പെപ്പര്‍ (പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍
പാര്‍ട്ടിസിപ്പേറ്ററി പ്ലാനിങ് ആന്‍ഡ് എംപവര്‍മെന്റ് ത്രൂ റെസ്‌പോണ്‍സിബിള്‍ ടൂറിസം) നടപ്പാക്കിയത് വഴിയാണ് അന്താരാഷ്ട്ര ഭുപടത്തില്‍ വൈക്കം ഇടം നേടിയത്.
ഇതിന്റെ പ്രഖ്യാപനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിങ്കളാഴ്ച നടത്തി.
വൈക്കം നിയോജകമണ്ഡലത്തിലെ ചെമ്പ്, വെള്ളൂര്‍, മറവന്‍തുരുത്ത്, ടി.വി.പുരം, തലയാഴം, കല്ലറ, വെച്ചൂര്‍, ഉദയനാപുരം, തലയോലപ്പറമ്പ് എന്നീ പഞ്ചായത്തുകളിലും
വൈക്കം നഗരസഭയിലുമാണ് പെപ്പര്‍ പദ്ധതി നടപ്പിലാക്കിയത്.
വിനോദസഞ്ചാരികള്‍ക്ക് പാക്കേജ് രൂപത്തിലാണ് വിവിധ സ്ഥലങ്ങള്‍ കാണാന്‍ അവസരമൊരുക്കിയിരിക്കുന്നത്. ഓരോ മേഖലയിലും ഒരു ദിവസം നീളുന്നതാണ് പാക്കേജ്. സഞ്ചാരികള്‍ ആവശ്യപ്പെട്ടാല്‍ വാഹനവും വള്ളവും ക്രമീകരിക്കും. ഇതിനായി കുമരകം കവാണാറ്റിന്‍കരയിലെ ഉത്തരവാദിത്വ ടൂറിസം മിഷന്‍ ഓഫീസില്‍ സമീപിക്കണം.
വൈക്കം നഗരസഭ, വൈക്കം മഹാദേവക്ഷേത്രം, വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ സ്മാരകകേന്ദ്രം, വൈക്കം ബോട്ടുജെട്ടി, ഖാദി കൈത്തറി സൊസൈറ്റി, കള്ളുചെത്തല്‍ എന്നിവ
കാണാം. ചെറിയ കനാലിലൂടെയുള്ള ബോട്ടുയാത്ര നടത്താം ഉച്ചയ്ക്ക് നാടന്‍ ഭക്ഷണം ലഭിക്കും.