കടത്തില്‍ മുങ്ങിത്താഴുന്ന അനില്‍ അംബാനി ഗ്രൂപ്പിന് കീഴിലുള്ള റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നീ കമ്പനികള്‍ വില്‍ക്കുന്നു. വില്‍പ്പനയ്ക്കായി താല്പര്യപത്രം ക്ഷണിച്ചു.
റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന് (ആര്‍സിഎല്‍) കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വില്‍ക്കുന്നത് 20,000 കോടി രൂപയുടെ കടബാധ്യത തീര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സ് സെക്യൂരിറ്റീസ്, റിലയന്‍സ് ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, റിലയന്‍സ് അസെറ്റ് റീകണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് എന്നിവയിലെ ആര്‍സിഎല്‍ ഓഹരികളും പൂര്‍ണമായോ ഭാഗികമായോ വില്‍ക്കാനും ശ്രമം നടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.