അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ മുന്നേറ്റം ഓഹരി ഉല്പന്ന വിപണികളെ ഉത്സാഹത്തിലാക്കി. എന്നാല്‍ തപാല്‍ വോട്ടുകള്‍ എണ്ണിതീര്ന്നിട്ടില്ലാത്തതിനാല് ഫലം ഉറപ്പാക്കാന്‍ പറ്റാത്തത് വിപണിയെ ആശങ്കയിലാക്കി. . യു എസ് ഓഹരി സൂചികകളുടെ ഫ്യൂച്ചേഴ്സ് വലിയ ചാഞ്ചാട്ടമാണ് കാണിക്കുന്നത്. ഏഷ്യന്‍ വിപണികള്‍ രാവിലെ കാണിച്ച ആവേശം പിന്നിട് കുറഞ്ഞു. ഇന്ത്യന്‍ ഓഹരി വിപണിയും ചാഞ്ചാട്ടത്തിലാണ്. ട്രംപ് വീണ്ടും വരുന്നത് യു എസ്ചൈന സംഘര്‍ഷം കൂട്ടുമെന്ന് ഉറപ്പാണ്. ചൈനീസ് ഓഹരി സൂചികകളില്‍ അതിന്റെ പ്രതിഫലനമുണ്ട്.
നിര്‍ണായകമായ ഫ്ലോറിഡ, ടെക്സസ് സംസ്ഥാനങ്ങള്‍ ട്രംപ് നേടി. തെക്കന്‍ സംസ്ഥാനങ്ങളില്‍ ബൈഡനു കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തിട്ടില്ല. ബൈഡന് ജയിച്ചാല്വലിയ ഉത്തേജക പദ്ധതി പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. വാണിജ്യ മേഖലയില്‍ ബൈഡന്റെ നയം വ്യവസായങ്ങളെ സഹായിക്കും.