ഇന്ത്യയിലെക്ക് രാജ്യാന്തര നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വെര്‍ച്വല്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ റൗണ്ട് ടേബിള്‍ സംഘടിപ്പിക്കും. പ്രമുഖ ഫണ്ട് ഹൗസുകളും ബിസിനസ് സാരഥികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ലോകത്തിലെ ഏറ്റവും വലിയ 20 പെന്ഷന് ആന്‍ഡ് സോവറിന്‍ വെല്‍ത്ത് ഫണ്ടുകളുടെ ഉന്നത പ്രതിനിധികള്‍ മീറ്റില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്ക, യൂറോപ്പ്, കാനഡ, കൊറിയ, ജപ്പാന്, മിഡില്‍ ഈസ്റ്റ്, ആസ്ത്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളതായിരിക്കും ഫണ്ട് ഹൗസുകള്‍. അവര്‍ക്കൊപ്പം ഇന്ത്യയിലെ പ്രമുഖ കോര്‍പ്പറേറ്റ് മേധാവികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി, ടാറ്റ ഗ്രൂപ്പ് ചെയര്മാന് എമിരറ്റസ് രത്തന്‍ ടാറ്റ, കോട്ടക് മഹീന്ദ്ര ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ ഉദയ് കോട്ടക്, എച്ച്ഡിഎഫ്സി ചെയര്മാന് ദീപക് പരേഖ്, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ദിലിപ് സാംഘ്വി തുടങ്ങിയവര്‍ പങ്കെടുക്കും.
ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ നിക്ഷേപ നയങ്ങളില്‍ ഉള്ള ആശങ്കകള്‍ പരിഹരിക്കാനാണ് വെര്‍ച്വല്‍ മീറ്റ് നടത്തുന്നത്. അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ മാറ്റുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം.