ഇന്ത്യയുടെ കയറ്റുമതിയും ഇറക്കുമതിയും ഇടിഞ്ഞു


രാജ്യത്ത് കയറ്റുമതിയില്‍ 5.4 ശതമാനവും ഇറക്കുമതിയില്‍ 11.56 ശതമാനവും ഇടിഞ്ഞു. ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ കയറ്റുമതി 24.82 ബില്യണ്‍ യുഎസ് ഡോളറാണ് ഇടിഞ്ഞത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍(53.30%), ജെംസ് ആന്‍ഡ് ജൂവല്‍റി (21.27%), ലെതര്‍(16.69%), എന്‍ജിനീയറിംഗ് ഗുഡ്‌സ് (3.84%)എന്നീ വിഭാഗങ്ങളിലാണ് ഇടിവ് പ്രകടമായിരിക്കുന്നത്. ഇറക്കുമതി ഇടിഞ്ഞ് 33.6 ബില്യണ്‍ ആയതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി..