ഫ്ളിപ്കാര്‍ട്ട് ഗെയിമിംഗ് മേഖലയില്‍ സജീവമാകാനൊരുങ്ങുന്നു. നേരത്തെ തന്നെ വിഡിയോ പ്ലാറ്റ്ഫോമുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കമ്പനി ഇപ്പോള്‍ ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പ് ആയ മെക് മോക്ക(Mech Mocha) യെ ഏറ്റെടുത്തിരിക്കുകയാണ്.
പ്രാദേശിക ഭാഷകളില്‍ സജീവസാന്നിധ്യമുള്ള ആപ്പിലൂടെ ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലെ ഉപയോക്താക്കളിലേക്ക് കടന്നു ചെല്ലാനാണ് ഫ്ളിപ്കാര്‍ട്ടിന്റെ ശ്രമം. ഏണിയും പാമ്പും ലുഡോയും കാരംസും ഉള്‍പ്പെടുന്ന പ്ലാറ്റ്ഫോമുകളിലൂടെ സാധാരണക്കാരായ ഉപയോക്താക്കളെ കയ്യിലെടുക്കുകയാണ് ഫ്ളിപ്കാര്‍ട്ടിന്റെ ലക്ഷ്യം