പൊതുമേഖല ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് കൂട്ടില്ല

രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കില്ല എന്ന് കേന്ദ്ര ധന മന്ത്രാലയം വ്യക്തമാക്കി. പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും പ്രത്യേക സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ വിവിധ ബാങ്കുകള്‍ക്ക് നീക്കമുണ്ടായിരുന്നു. സര്‍വീസ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം ബാങ്ക് ഓഫ് ബറോഡയുടെ തീരുമാനം പിന്‍വലിച്ചതായും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ സൂചിപ്പിക്കുന്നു.
ആര്‍ബിഐ നിര്‍ദേശങ്ങളനുസരിച്ച് ഉയര്‍ന്ന നിരക്കുകള്‍ക്ക് സമാന്തരമായി സര്‍വീസ് ചാര്‍ജുകളും നിബന്ധനകള്‍ക്കു വിധേയമായി ഉയര്‍ത്താമെങ്കിലും കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പൊതുമേഖല ബാങ്കുകള്‍ സേവന നിരക്ക് കൂട്ടുന്നത് നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സാധാരണ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളും ജന്‍ധന്‍ അക്കൗണ്ടുകള്‍ക്കുമെല്ലാം ഇത് ഏറെ പ്രയോജനകരമാണെന്നും മന്ത്രാലയം നിരീക്ഷിക്കുന്നു.