മീനില്ല; സീഫുഡ് പ്രോസസിങ്ങ് യൂണിറ്റുകള്‍ കേരളം വിടുന്നു

കേരളത്തില്‍ മത്സ്യലഭ്യത കുറഞ്ഞതിനാല്‍ സീഫുഡ് പ്രോസസിംഗ് യൂണിറ്റുകള്‍ സംസ്ഥാനം വിടുന്നു. ആന്ധ്രാപ്രദേശിലേക്കാണ് യൂണിറ്റുകള്‍ മാറുന്നത്. ഇതോടെ കടല്‍ മത്സ്യകയറ്റുമതിയില്‍ നിന്ന് സംസ്ഥാനത്തിന് 6000 കോടിയുടെ നഷ്ടമാണ് വര്‍ഷത്തില്‍ ഉണ്ടാവുക.
ഇതിനകം എട്ടോളം യൂണിറ്റുകള്‍ ആന്ധ്രാപ്രദേശിലേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ട് . ഇത് സംസ്ഥാനത്തെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. വെള്ളപ്പൊക്കവും തുടര്‍ച്ചയായ മഴയും കാരണം രണ്ട് വര്‍ഷത്തിനിടെ മീന്‍ പിടിക്കുന്നതില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്. അതുകൂടാതെ കൊവിഡ് കാലഘട്ടത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മത്സ്യബന്ധനമേഖലയില്‍ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് ഓരോ യൂണിറ്റുകള്‍ക്കും സംഭരണ ശേഷിയുടെ 20 മുതല്‍ 25 ശതമാനം വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുന്നുള്ളൂ.