മുത്തൂറ്റ് ഫിനാന്‍സിന്റെ ലാഭം 931 കോടി രൂപ


സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ മൊത്തലാഭം 2.44 ശതമാനം ഉയര്‍ന്ന് 930.79 കോടിയിലെത്തി. സെയ്ല്‍സ് റവന്യുവില്‍ 17.36 ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തി. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുകള്‍ അനുസരിച്ച് 2,824.19 കോടി രൂപയാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ മൊത്ത വരുമാനം. ലോക്ഡൗണ്‍ വന്നെങ്കിലും ഇളവുകള്‍ തുടങ്ങിയതോടെ ജനങ്ങള്‍ സ്വര്‍ണപ്പണയ വായ്പയ്ക്കായി സമീപിച്ചത് വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിച്ച ഘടകമാണ്. വായ്പയില്‍ നിന്നുള്ള ഗ്രൂപ്പിന്റെ വരുമാനം 12 ശതമാനം വര്‍ധിച്ച് 52,286 കോടിരൂപയായി. കഴിഞ്ഞ പാദത്തില്‍ ഇത് 46,501 കോടി രൂപയായിരുന്നു. ബ്രാഞ്ചുകളും ഒരു ശതമാനം ഉയര്‍ന്ന് 5381 ആയി. കഴിഞ്ഞ പാദത്തില്‍ 5330 ആിരുന്നു ഇത്.