വാട്‌സ്ആപ്പ് വഴി ഗ്യാസ് ബുക്ക് ചെയ്യാം

പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനുള്ള പരിഷ്‌കരിച്ച ചട്ടങ്ങള്‍ നവംബര്‍ ഒന്നുമുതല്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നു. ഇപ്പോള്‍ വാട്‌സ്ആപ്പ് വഴിയും ഗ്യാസ് ബു്ക്ക് ചെയ്യാം.
ഇന്‍ഡൈന്‍ ഉപയോക്താക്കള്‍ക്ക് ബുക്കിംഗിനായി 7718955555 എന്ന ഏകീകൃത നമ്പറും നവംബര്‍ മുതല്‍ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് വാട്‌സ്ആപ്പ് വഴിയും ഇനി ഗ്യാസ് ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.
വാട്ട്‌സ്ആപ്പ് മെസഞ്ചറില്‍ REFILL ടൈപ്പുചെയ്ത് 7588888824 എന്ന വിലാസത്തിലേക്ക് അയയ്ക്കുകയാണ് വേണ്ടത്. ഉപയോക്താക്കള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് മാത്രമേ സന്ദേശം അയയ്ക്കാന്‍ പറ്റൂ.
ഗ്യാസ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഓയില്‍ കമ്പനികള്‍ ഒരു ഡെലിവറി ഓതന്റിഫിക്കേഷന്‍(ഡഒസി) കോഡ് എസ്എംഎസ് വഴി അയയ്ക്കുന്ന സംവിധാനവും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ആദ്യം 100 സ്മാര്‍ട്ട് സിറ്റികളിലാണ് ഡിഎസി സേവനം ആരംഭിക്കുന്നത്. ഡെലിവറി നടത്തേണ്ട വ്യക്തിയുമായി ഒടിപി പങ്കുവെച്ച ശേഷമാണ് സിലിണ്ടര്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുക.