ഇന്ത്യയിലെ 87 ശതമാനം കമ്പനികളും 2021 ഓടെ ശമ്പളവര്‍ധനവ് നടപ്പില്‍ വരുത്തുമെന്ന് എഓണ്‍ സാലറി സര്‍വേ. 2020 ല്‍ 71 ശതമാനമായിരുന്നു ഈ നിരക്കെന്നും സര്‍വേ പറയുന്നു. ഹൈ ടെക്, ഐടി, ഐടിഇഎസ്, ലൈഫ് സയന്‍സസ്, ഇ കൊമേഴ്സ്, കെമിക്കല്‍സ് ആന്‍ഡ് പ്രൊഫഷണല്‍സ് സര്‍വീസസ് മേഖലയിലാകും ഏറ്റവുമധികം ശമ്പളവര്ധനയുണ്ടാകുക. ശമ്പളം ഉയര്‍ത്തുന്നവരില്‍ 61 ശതമാനം പേരും അഞ്ച് മുതല്‍ 10 വരെയാണ് പ്രൊജക്റ്റഡ് സാലറി ഹൈക് നടപ്പാക്കുക. 20 വ്യവസായ മേഖലകളില്‍ നിന്ന് 1050 ഓളം കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു സര്‍വേ നടന്നത്.