മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഏറ്റവും പുതിയ ഥാര്‍ ബുക്കിങ് 20000 പിന്നിട്ടതായി കമ്പനി. പുറത്തിറക്കി ഒരു മാസത്തിനകമാണ് ഇത്രയും വലിയ ബുക്കിങ് രേഖപ്പെടുത്തുന്നത്. ബുക്ക് ചെയ്യുന്നവരുടെ കാത്തിരിപ്പ് കാലാവധി അഞ്ച് മുതല്‍ ഏഴ് മാസം വരെയാകുമെന്നും കമ്പനി അറിയിച്ചു. വര്‍ധിച്ചു വരുന്ന ഡിമാന്‍ഡ് കണക്കിലെടുത്ത് ഉല്‍പ്പാദനം കൂട്ടാനും കമ്പനി പദ്ധതി ഇട്ടിരിക്കുന്നു. 2000 യൂണിറ്റുകള്‍ വരെ ഉല്‍പ്പാദിപ്പിക്കാനായിരുന്നു കമ്പനിയുടെ പദ്ധതിയെങ്കിലും ഇപ്പോളത് 3000 ആയി ഉയര്‍ത്തിയിട്ടുണ്ട്.
ഹാര്‍ഡ് ടോപ്പ് മോഡലിനാണ് ഏറ്റവുമധികം ഡിമാന്റ്.
ഹാര്‍ഡ്, സോഫ്റ്റ്, കണ്‍വേര്‍ട്ടബിള്‍ എന്നീ മൂന്ന് ടോപ്പ് ഓപ്ഷനുകളിലായി എല്‍.എക്സ്, എ.എക്സ്, എ.എക്സ് ഓപ്ഷണല്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് ഥാര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.