ബെംഗളൂരു-കോഴിക്കോട് അലിയന്‍സ് എര്‍ലൈന്‍സ് വിമാന സര്‍വീസ്; ആഴ്ചയില്‍ ആറ് ദിവസം


ആഴ്ചയില്‍ ആറ് ദിവസം ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് സര്‍വ്വീസുമായി അലിയന്‍സ് എര്‍ലൈന്‍സ്. ബെംഗളൂരുവിലെ കെംപഗൌഡ വിമാനത്താവളത്തില്‍ നിന്ന് കരിപ്പൂരിലേക്കുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 11 മുതല്‍ ആരംഭിക്കും. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനായി അലിയന്‍സ് എയര്‍ലൈന്‍സ് 70 സീറ്റുകളുള്ള എടിആര്‍72 വിമാനമാണ് ഉപയോഗിക്കുക. എയര്‍ ഇന്ത്യയുടെ സമ്പൂര്‍ണ്ണ ഉടമസ്ഥതയിലുള്ളതാണ് അലിയന്‍സ് എയര്‍ലൈന്‍സ്.
ആഴ്ചയില്‍ ആറ് ദിവസമാണ് അലിയന്‍സ് എയര്‍ലൈന്‍സ് ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേയ്ക്ക് വിമാനസര്‍വീസ് നടത്തുന്നത്. ചൊവ്വാഴ്ചകളില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. രാവിലെ ആറ് മണിയ്ക്ക് ഫ്‌ലൈറ്റ് നമ്പര്‍ 9l-521 ആണ് കോഴിക്കോടേയ്ക്ക് യാത്ര പുറപ്പെടുക. രാവിലെ 7.55 ഓടെ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. ഫ്‌ലൈറ്റ് നമ്പര്‍ 9l-522 കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രാവിലെ 8.25ന് പുറപ്പെട്ട് രാവിലെ 9.40 ന് ബെംഗളൂരുവിലെത്തും. അലിയന്‍സ് എയര്‍ലൈന്‍സ് ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്.