ബൈഡന്‍ വിജയത്തിലേക്ക്‌ ; ഓഹരി വിപണിയില്‍ കുതിപ്പ്; സെന്‍സെക്‌സില്‍ 525 പോയന്റ് നേട്ടം: നിഫ്റ്റി 12,000 കടന്നു

മുംബൈ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ വിജയ സുചനകള്‍ സൂചികകളിലും പ്രതിഫലിച്ചു. ഓാഹരി വിപണിയില്‍ മുന്നേറ്റംതുടരുകയാണ്. സെന്‍സെക്‌സ് 525 പോയന്റ് നേട്ടത്തില്‍ 41,141ലും നിഫ്റ്റി 151 പോയന്റ് ഉയര്‍ന്ന് 12,060ലുമാണ് വ്യാപാരം നടക്കുന്നത്.
മികച്ച രണ്ടാം പാദഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് എസ്ബിഐയുടെ ഓഹരിവില ആറുശതമാനത്തോളം കുതിച്ചു. എച്ച്‌സിഎല്‍ ടെക്, ഗ്രാസിം, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, യുപിഎല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ബിപിസിഎല്‍, നെസ് ലെ, ടാറ്റ സ്റ്റീല്‍, ടിസിഎസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.