മറ്റൊരു താരപുത്രികൂടി സിനിമയിലേക്ക്


നടന്‍ ഷാജു ശ്രീധറിന്റെയും നടി ചാന്ദിനിയുടെ മകള്‍ നന്ദന ഷാജു സിനിമയേക്ക് കാല്‍വെക്കുന്നു. നന്ദന നായികയാവുന്ന സ്റ്റാന്‍ഡേര്‍ഡ്.10ഇ, 1999 ബാച്ച് (Std.XE 99 Batch) എന്ന ചിത്രത്തിന്റെ പൂജ നടന്നു.നവംബര്‍ 26ന് കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും. ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ നടന്‍ ദിലീപാണ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്. ജോഷി ജോണ്‍ തിരക്കഥയെഴുതി സംവിധാനം ചിത്രമാണിത്.മിനി മാത്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിനി മാത്യു, ഡേവിഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.