റെക്കോര്‍ഡ് ലാഭവുമായി അദാനി


കോവിഡ് പ്രതിസന്ധിക്കിടയിലും റെക്കോര്‍ഡ് ലാഭം കരസ്ഥമാക്കി അദാനി എന്റര്‍പ്രൈസ്.
നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദം 435.73 കോടി രൂപയാണ് കമ്പനി അറ്റാദായം നേടിയത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 10.06 കോടി രൂപയുടെ നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്. ഇത്തവണ മൊത്തം വരുമാനം 9,312.14 കോടി രൂപയില്‍ എത്തി. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 8,626.94 കോടി രൂപയായിരുന്നു ഇത്.