വിപണിയില്‍ കുതിപ്പ്: നിഫ്റ്റി 12100ന് മുകളില്‍ ;സെന്‍സെക്‌സ് 724 പോയന്റ് നേട്ടത്തില്‍

മുംബൈ: നാലാം ദിവസവും ഓഹരി സൂചികകള്‍ കുതിച്ചു. സെന്‍സെക്‌സ് 724.02 പോയന്റ് നേട്ടത്തില്‍ 41,340.16ലും നിഫ്റ്റി 211.80 പോയന്റ് ഉയര്‍ന്ന് 12,120.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എല്ലാവിഭാഗം സൂചികകളും നേട്ടമുണ്ടാക്കി. നിഫ്റ്റി ലോഹ സൂചിക നാലുശതമാനം കുതിച്ചു. ബാങ്ക്, ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ സൂചികകള്‍ രണ്ടുശതമാനം
വീതവും നേട്ടമുണ്ടാക്കി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലമാണ് വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കിയത്.
ബിഎസ്ഇയിലെ 1702 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 899 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 171 ഓഹരികള്‍ക്ക് മാറ്റമില്ല. ഹിന്‍ഡാല്‍കോ, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ബിപിസിഎല്‍, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.