സ്വര്‍ണവില ഉയര്‍ന്നുതന്നെ


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. പവന് 38080 രൂപയാണ്. ഗ്രാമിന് 4760 രൂപയാണ്. കഴിഞ്ഞ ദിവസവും സ്വര്‍ണത്തിന് ഇതേ വിലയായിരുന്നു. ഒന്നര മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
എംസിഎക്‌സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.8 ശതമാനം ഉയര്‍ന്ന് 51,226 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 1.2 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 62,086 രൂപയിലെത്തി.