ആമസോണ്‍ മൂന്ന് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ വിറ്റു

ജെഫ് ബെസോസ് മൂന്ന് ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ആമസോണ്‍ ഓഹരികള്‍ വിറ്റു. ഈ വര്‍ഷം കമ്പനിയുടെ മൂല്യത്തില്‍ 75% വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എന്തിനാണ് വിറ്റതെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ വര്‍ഷം ഓഗസ്റ്റ്, ഫെബ്രുവരി മാസങ്ങളിലും ബെസോസ് വലിയ അളവില്‍ ഓഹരികള്‍ വിറ്റിരുന്നു. ഈ വര്‍ഷം 10 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ആമസോണ്‍ ഓഹരികള്‍ അദ്ദേഹം വിറ്റിട്ടുണ്ട്. 2019ല്‍ ഏകദേശം 3 ബില്യണ്‍ ഡോളര്‍ വില മതിക്കുന്ന ഓഹരികള്‍ വിറ്റിരുന്നു.
ബോസോസ് പതിവായി തന്റെ ഓഹരികള്‍ വില്‍ക്കുകയും മിക്കപ്പോഴും തന്റെ ബ്ലൂ ഒറിജിന്‍ ബഹിരാകാശ കമ്പനിക്കും മറ്റ് സംരംഭങ്ങള്‍ക്കും ഉപയോഗിക്കുകയുമാണ് ചെയ്യാറുള്ളത്.
ബ്ലൂ ഒറിജിന് ധനസഹായം ചെയ്യുന്നതിനായി പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വില്‍ക്കുന്നുണ്ടെന്ന് ബെസോസ് മുമ്പ് പറഞ്ഞിരുന്നു.
വലിയ അളവില്‍ ഓഹരി വിറ്റഴിക്കല്‍ നടത്തിയിട്ടും ബ്ലൂംബെര്‍ഗ് കോടീശ്വര പട്ടികയില്‍ ബെസോസ് തന്നെയാണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി. അദ്ദേഹത്തിന്റെ ആസ്തി 191 ബില്യണ്‍ ഡോളറാണ്.