തുടര്‍ച്ചയായ അഞ്ചാം ദിവസവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 552.90 പോയിന്റ് ഉയര്‍ന്ന് 41893.06 പോയിന്റില്‍ എത്തി. നിഫ്റ്റി 143.20 പോയിന്റ് ഉയര്‍ന്ന് 12263.50ല്‍ എത്തി. ഏകദേശം 1478 ഓഹരികള്‍ ഇന്ന് മുന്നേറി, 1106 ഓഹരികള്‍ ഇടിഞ്ഞു, 186 ഓഹരികള്‍ക്ക് ഇന്ന് മാറ്റമില്ല.
ബജാജ് ഫിന്‍സെര്‍വ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കി.
മേഖല സൂചികകളില്‍, ബാങ്ക്, ഊര്‍ജ്ജം, ഐടി, മെറ്റല്‍ മേഖല സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ എഫ്എംസിജി, ഫാര്‍മ ഓഹരികള്‍ ഇന്ന് സമ്മര്‍ദ്ദത്തിലായിരുന്നു. ബിഎസ്ഇ മിഡ്കാപ്പ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.3 മുതല്‍ 0.5 ശതമാനം വരെ ഉയര്‍ന്നു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക രണ്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
യുഎസ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട വിപണിയിലെ ചാഞ്ചാട്ടത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും ആഗോള വിപണി മികച്ച നേട്ടം കൈവരിച്ചു. യുഎസ് വിപണികള്‍ 7.1% ഉയര്‍ന്നു.