ജപ്പാന്‍ കമ്പനികള്‍ ചൈന വിട്ട് ഇന്ത്യയിലേക്ക്

ജപ്പാന്‍ കമ്പനികളായ ടയോട്ട സ്തൂഷോയും സുമിഡയും ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് ഉത്പാദനകേന്ദ്രം മാറ്റുന്നു.
ഭാവിയില്‍ കോവിഡ് വ്യാപനംപോലുള്ള പ്രതിസന്ധി തരണംചെയ്യുന്നതിന് നിര്‍മാണ വിതരണമേഖലയിലെ വൈവിധ്യവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജപ്പാന്‍
സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കമ്പനികള്‍ മറ്റുരാജ്യങ്ങളില്‍ ഉത്പാദനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
പ്രമുഖ വാഹന നിര്‍മാതാക്കളായ ടയോട്ടയുടെ അനുബന്ധസ്ഥാപനമാണ് ടയോട്ടാ സ്തൂഷോ. കെമിക്കല്‍, അടിസ്ഥാനസൗകര്യവികസനം, ഭക്ഷ്യസംസ്‌കരണം എന്നീ മേഖലകളിലാണ്
പ്രവര്‍ത്തനംം. വാഹനം, മെഡിക്കല്‍, ഇലക്ട്രോണിക്‌സ്, ഊര്‍ജമേഖലകള്‍ക്കുള്ള ഘടക നിര്‍മാതാക്കളാണ് സുമിഡ.