പ്രീമിയം എസ്.യു.വി ഹാരിയറിന്റെ കാമോ എഡിഷന് വിപണിയിലെത്തിച്ച് ടാറ്റ മോട്ടോഴ്സ്. മാനുവല്‍ XT വേരിയന്റിലും ഓട്ടോമാറ്റിക് XZ വേരിയന്റിലും
നിരത്തുകളിലെത്തുന്ന ഈ സ്പെഷ്യല്‍ എഡിഷന് എസ്.യു.വിക്ക് 16.50 ലക്ഷം രൂപ മുതലാണ് എക്സ്ഷോറും വില.
പുറംമോടിയിലും അകത്തളത്തിലും ആകര്‍ഷകമായ മാറ്റങ്ങള്‍ വരുത്തി റെഗുലര്‍ ഹാരിയറിന്റെ കസ്റ്റമൈസ്ഡ് പതിപ്പായാണ് കാമോ എഡിഷന് എത്തിച്ചിരിക്കുന്നത്. കാമോ ഗ്രീന്‍ ബോഡി കളറാണ് ഈ പതിപ്പിന്റെ ഹൈലൈറ്റ്. ഇതിനുപുറമെ, 17 ഇഞ്ച് ബ്ലാക്ക് സ്റ്റോണ്‍ അലോയി വീല്‍, വശങ്ങളിലെ കാമോ ബാഡ്ജിങ്ങ്, ഡിസൈന്‍ നല്‍കിയിട്ടുള്ള റൂഫ് എന്നിവയാണ് ഈ വാഹനത്തിന് അഴകേകുന്നത്.
സ്പെഷ്യല്‍ എഡിഷന് വാഹനത്തിന് പുറമെ,കാമോ സ്റ്റെല്‍ത്ത്, കാമോ സ്റ്റെല്‍ത്ത് പ്ലസ് എന്നീ രണ്ട് ആക്സസറി ഓപ്ഷനുകളും ടാറ്റ ഒരുക്കുന്നുണ്ട്. 26,999 രൂപ മുതലാണ് അക്സസറിയുടെ വില ആരംഭിക്കുന്നത്. കാമോ ഗ്രാഫിക്സ്, റൂഫ് റെയില്‍, സൈഡ് സ്റ്റൈപ്പ്, പാര്‍ക്കിങ്ങ് സെന്‍സര്‍ തുടങ്ങിയവയാണ് എക്സ്റ്റീരിയര്‍ ആക്സസറിയിലുള്ളത്. .