റിലയന്‍സില്‍ സൗദിയുടെ 9555 കോടി നിക്ഷേപം


മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലില്‍ സൗദി അറേബ്യയില്‍നിന്ന് 9555 കോടി രൂപയുടെ നിക്ഷേപം. റിലയന്‍സ് റീട്ടെയിലിന്റെ 2.04 ശതമാനം ഓഹരികള്‍ വാങ്ങുന്നതിനായി സൗദിയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പി.ഐ.എഫ്.) ആണ് നിക്ഷേപം നടത്തുന്നത്.
സ്വകാര്യ നിക്ഷേപകമ്പനികളായ സില്‍വര്‍ ലേക്ക്, കെ.കെ.ആര്‍, ജനറല്‍ അറ്റ്‌ലാന്റിക്, മുബാദല, ജി.ഐ.സി., ടി.പി.ജി., എ.ഡി.ഐ.എ. എന്നിവയില്‍നിന്നായി റിലയന്‍സ് റീട്ടെയില്‍
നേരത്തേ 37,710 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ജിയോ പ്ലാറ്റ്‌ഫോമില്‍ പി.ഐ.എഫ്. മുമ്പ് 2.32 ശതമാനം ഓഹരികള്‍ എടുത്തിരുന്നു.
സൗദി അറേബ്യയുടെ ഔദ്യോഗിക സാമ്പത്തിക നിധിയാണ് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. ലോകത്തിലെ നിരവധി കമ്പനികളില്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് നിക്ഷേപങ്ങളുണ്ട്.